ad
Deshabhimani

പ്രമേഹത്തിനും അമിതവണ്ണം കുറയ്ക്കാനുമുള്ള മരുന്നിന്റെ വ്യാജൻ ഓൺലൈനിൽ, നിര്‍മ്മാണ ശാലയിൽ റെയിഡ്

man
വെബ് ഡെസ്ക്

Published on Apr 21, 2026, 10:51 AM | 1 min read

ഗുരുഗ്രാം: ഡൽഹിയിൽ പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള മരുന്നിന്റെ വ്യാജ നിര്‍മ്മാണശാല കണ്ടെത്തി. 'മൗൻജാരോ' (ടിർസെപറ്റൈഡ്) എന്ന കുത്തിവെപ്പിന്റെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന വൻ റാക്കറ്റിന്റെ പ്രവര്‍ത്തനം ഇതോടെ പുറത്തെത്തി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.


ചൈനയിൽ നിന്ന് അസംസ്കൃത രാസ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കുത്തിവെപ്പ് മരുന്നുകൾ നിര്‍മ്മിക്കുന്ന സംഘമാണ് അന്വേഷകരുടെ വലയിലായത്. നഗരത്തിൽ സെക്ടർ 62 ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്.


ബി2ബി പോർട്ടലായ ഇന്ത്യാമാർട്ട് പോലെ ഓൺലൈൻ വിപണന ശൃംഖലകൾ വഴിയാണ് പ്രതികൾ നിയന്ത്രണവിധേയമല്ലാത്ത കുത്തിവെപ്പുകൾ വിതരണം ചെയ്തിരുന്നതെന്ന് ഡ്രഗ് കൺട്രോൾ ഓഫീസർ അമണ്ദീപ് സിംഗ് ചൗഹാൻ പറഞ്ഞു. വ്യാജ കുത്തിവെപ്പുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘത്തിന്റെ എല്ലാ കണ്ണികളും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവി ശർമ്മ എന്നയാളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ കേന്ദ്രം നടത്തിയിരുന്നത്. ഇയാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.


ശനിയാഴ്ച ഡിഎൽഎഫ് ഫേസ് 4 ൽ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന കുത്തിവെപ്പുകൾ ആരോഗ്യ വകുപ്പ് സംഘം കണ്ടെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സെക്ടർ 62 ലെ ഫ്ലാറ്റിൽ നിന്നാണ് വ്യാജ മരുന്ന് നിർമ്മാണം നടക്കുന്നതെന്ന് കണ്ടെത്തി. അസംസ്കൃത മരുന്നുകൾ വെള്ളത്തിൽ കലർത്തിയാണ് കുത്തിവെപ്പുകൾ തയ്യാറാക്കിയിരുന്നത്. തുടർന്ന് അതേ ഫ്ലാറ്റിൽ തന്നെ പാക്കേജിംഗ്, ബാർകോഡ് ഒട്ടിക്കൽ, ലേബലിംഗ് എന്നിവ നടത്തി. പാക്കേജിംഗ് യന്ത്രങ്ങളും സംഘം കണ്ടെടുത്തു.


മുന്നറിയിപ്പും അന്വേഷണവും


"വ്യാജ കുത്തിവെപ്പുകളുടെ ബാച്ച് നമ്പറുകൾ പങ്കുവെച്ചിട്ടുണ്ട്, അതിലൂടെ ആരോഗ്യവകുപ്പ് ടീമുകൾക്ക് വ്യാജ കുത്തിവെപ്പുകൾ കണ്ടെത്താനും കഴിയും. എവിടെയൊക്കെ വ്യാജ കുത്തിവെപ്പുകൾ വിതരണം ചെയ്തു, ഈ റാക്കറ്റിൽ എത്രപേർ ഉൾപ്പെട്ടിരിക്കുന്നു എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home