വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം: കൊല്ലപ്പെട്ട 14 പേരുടെ സംസ്കാരം ഇന്ന്

വിരുദുനഗറിൽ സ്ഫോടനം നടന്ന സ്ഥലം
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 14 പേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മരിച്ച 14 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹങ്ങൾ നിലവിൽ വിരുദുനഗർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായാൽ ഇവരുടെ സംസ്കാരവും ഇന്ന് തന്നെ നടക്കുമെന്നാണ് വിവരം. അതേസമയം, അപകടത്തിന് പിന്നാലെ ഒളിവിൽ പോയ 'വനജ ഫയർ വർക്സ്' ഉടമകളായ ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമായി പോലീസ് തിരച്ചിൽ ശക്തമാക്കി.
നാല് പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.









0 comments