ad
Deshabhimani

ചീറ്റിപ്പോയത് ബിജെപിയുടെ ''രാഷ്ട്രീയ പകപോക്കൽ നയക്കേസ്'' - പ്രതികൾ കുറ്റവിമുക്തരായത് വിചാരണ തുടങ്ങും മുൻപേ

mdhya naya case
വെബ് ഡെസ്ക്

Published on Feb 27, 2026, 01:03 PM | 2 min read

ൽഹി മദ്യനയ അഴിമതി ആരോപണ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത് ബിജെപി സര്‍ക്കാര്‍ തുടക്കമിട്ട രാഷ്ട്രീയ പകപോക്കൽ കേസുകളുടെ പരമ്പരയിലെ ഏറ്റവും വലിയ തിരിച്ചടിയായി.


കേസിലെ വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള സുപ്രധാന ഉത്തരവാണ് റൗസ് അവന്യൂ കോടതി പുറപ്പെടുവിച്ചത്. മാത്രമല്ല,സിബിഐ സമർപ്പിച്ച കുറ്റപത്രം പൂര്‍ണ്ണമായും തള്ളിക്കൊണ്ട്,കേസിൽ ആരോപിതരായ മറ്റ് 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. സ്പെഷ്യൽ ജഡ്ജി ജിതേന്ദ്ര സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച ഡൽഹി മദ്യനയ അഴിമതി ആരോപണ കേസ് ഡൽഹി ഭരണം തന്നെ അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു. തട്ടിക്കൂട്ടിയ കേസിൽ ബിജെപി സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കൽ കുതന്ത്രങ്ങൾ തുടക്കത്തിലേ പ്രകടമായി.


അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാ‍ര്‍ടികളെയും നേതാക്കളെയും വേട്ടയാടുന്നതും സമ്മര്‍ദ്ദം ചെലുത്തി മറുകണ്ടം ചാടിക്കുന്നതും പതിവാക്കിയിരുന്നു. ഇതിനെതിരെ ഒരു ഘട്ടത്തിൽ സുപ്രീം കോടതി തന്നെ മുന്നറിയിപ്പ് നൽകുന്ന സാഹചര്യം ഉണ്ടായി. ഇവയ്ക്ക് എല്ലാം പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും രാഷ്ട്രീയ പൊള്ളത്തരം തുറുന്നു കാട്ടി മദ്യനയക്കേസിലെ വിധി പുറത്തെത്തുന്നത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കെട്ടിച്ചമച്ച കേസ് എന്നാണ് വിധിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. കേസിൽ കെജ്‌രിവാൾ 156 ദിവസമാണ് ജയിലിൽ കിടന്നത്. മനീഷ് സിസോദിയ 530 ദിവസത്തിലധികവും ജയിലിൽ കഴിഞ്ഞു. ജയിലിനകത്ത് ഇരുവരും നേരിട്ട പീഡനങ്ങളും വാ‍ര്‍ത്തകളിൽ നിറഞ്ഞു.


ഉത്തരവിലെ പ്രധാന നിരീക്ഷണങ്ങൾ


  • തെളിവുകളുടെ അഭാവം:സിബിഐ സമർപ്പിച്ച കുറ്റപത്രം ഗുരുതരമായ പിഴവുകൾ നിറഞ്ഞതാണ്.ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പിന്തുണയ്ക്കുന്ന കൃത്യമായ തെളിവുകൾ ഒന്നു പോലും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ല.

  • വെറും ഊഹാപോഹങ്ങൾ:അന്വേഷണ ഏജൻസി കെട്ടിപ്പടുത്ത ഗൂഢാലോചന സിദ്ധാന്തം വെറും ഊഹാപോഹങ്ങളിൽ അധിഷ്ഠിതമാണ്.വിചാരണ തുടങ്ങാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും (Prima facie case)പ്രതികൾക്കെതിരെ കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞില്ല.ഇതാണ് വിചാരണയ്ക്ക് മുൻപ് തന്നെ വിധിയിലേക്ക് എത്തിച്ചത്.

  • അപ്രൂവർമാരെ ഉപയോഗിക്കുന്നതിലെ തെറ്റായ രീതി:പ്രതികളിൽ ചിലർക്ക് സിബിഐ സ്വന്തം നിലയ്ക്ക് മാപ്പ് നൽകി.അതിന് ശേഷം അവരെ അപ്രൂവർമാരാക്കി മാറ്റുകയും,അവരുടെ മൊഴികളിലൂടെ അന്വേഷണത്തിലെ വിടവുകൾ നികത്താൻ ശ്രമിക്കുകയും ചെയ്തു.ഇത് മനസിലാക്കിയ കോടതി സിബിഐയുടെ രീതിയെ രൂക്ഷമായി വിമർശിച്ചു.ഇത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി.

  • ഉദ്യോഗസ്ഥർക്കെതിരെ നടപടി:കുൽദീപ് സിംഗ് എന്ന ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയ സിബിഐ നടപടിയെയും കോടതി വിമർശിച്ചു. ഇദ്ദേഹത്തിനെതിരായ വ്യാജ ആരോപണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതി ശുപാർശ ചെയ്തിട്ടുണ്ട്.

കേസിന്റെ പശ്ചാത്തലം


2021-22ലെ ഡൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് 2022ഓഗസ്റ്റിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.മദ്യലോബികളെ സഹായിക്കാനായി നയത്തിൽ മാറ്റം വരുത്തി.ഇതിലൂടെ നൂറു കോടി രൂപയുടെ കൈക്കൂലി ലഭിച്ചെന്നുമായിരുന്നു ആരോപണം.ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.



Related News


ഇഡി കേസിന്റെ ഭാവി: സിബിഐയുടെ അഴിമതിക്കേസ് നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ഇതേ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) എടുത്തിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസും ദുർബലമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.


വിചാരണ കോടതിയുടെ ഈ ഉത്തരവിനെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. കുറ്റപത്രം തള്ളിയ നടപടി നിയമപരമായി നേരിടുമെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇപ്പോഴത്തെ നിലയിൽ സിബിഐയുടെ കേസ് ഏറ്റവും ദുര്‍ബലവും രാഷ്ട്രീയ പ്രേരിതവുമായിരുന്നെന്ന് വന്നിരിക്കയാണ്. വിചാരണ പോലും നടത്താതെ വിധിയിലേക്ക് എത്തിയ കേസിന്റെ ദുര്‍ബലത സിബിഐയുടെ നിലപാടുകൾക്ക് തിരിച്ചടിയാവും



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home