print edition ട്രാൻസ്‌ജെൻഡറുകൾക്ക് തുല്യ അവസരം: സമിതി രൂപീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യ അവസരമൊരുക്കുന്നതിനുള്ള നയം രൂപീകരിക്കുന്നതിന് ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ആശാ മേനോൻ അധ്യക്ഷയായി സമിതി രൂപീകരിച്ച് സുപ്രീംകോടതി. ഇത്തരത്തിൽ വിവേചനം നേരിടുന്നവർക്കായി പരാതി പരിഹാര സംവിധാനം ഒരുക്കുന്നതിലും സമിതി ശുപാർശ നൽകും. ട്രാൻസ്‌വുമൺ ആണെന്നതിന്റെ പേരിൽ സ്വകാര്യ സ്‌കൂളുകൾ ജോലിയിൽനിന്ന് പുറത്താക്കിയ അധ്യാപികയ്‌ക്ക് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
ഒരു വർഷത്തിനിടെ ഉത്തർപ്രദേശിലെ ഉമാ ദേവി ചിൽഡ്രൺസ് അക്കാദമി, ഗുജറാത്തിലെ ജെപി മോദി സ്‌കൂൾ എന്നീ സ്ഥാപനങ്ങളാണ് അധ്യാപികയായ ജെയിൻ കൗശിക്കിനെ പുറത്താക്കിയത്. ഇവരുടെ പരാതിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. നിയമം നടപ്പാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര സർക്കാരും ഗുജറാത്ത്, ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരുകളും 50,000 രൂപ വീതം നഷ്‌ടപരിഹാരം നൽകണം. രണ്ടാമത്തെ സ്‌കൂളും 50,000 രൂപ നൽകണം.










0 comments