ജിയോ പണിമുടക്കി; ഫോൺ കോളുകളും ഇന്റർനെറ്റ് സേവനങ്ങളും തകരാറിലായി

Jio
വെബ് ഡെസ്ക്

Published on Jun 16, 2025, 03:18 PM | 1 min read

ന്യൂഡൽഹി: രാജ്യവ്യാപകമായി ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ സേവനം തടസ്സപ്പെട്ടു. ഫോൺ കോളുകളും ഇന്റർനെറ്റ് സംവിധാനവും ജിയോ ഫൈബർ കണക്ഷനും തകരാറിലായി. നിരവധി ഉപഭോക്താക്കളാണ് ഇതേത്തുടർന്ന് പ്രതിസന്ധിയിലായത്. തകരാറിന് പിന്നിലെ കാരണം ജിയോ അധികൃതർ വ്യക്തമാക്കിട്ടില്ല. എന്നാല്‍ തടസ്സംനേരിട്ട പലസ്ഥലങ്ങളിലും സേവനം പുന:സ്ഥാപിച്ചിട്ടുണ്ട്.


തിങ്കൾ ഉച്ചയ്ക്ക്ശേഷമാണ് സേവനങ്ങള്‍ തകരാറിലായത്. മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി ഉപഭോക്താക്കള്‍ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പരാതിപ്പെട്ടു. 56 ശതമാനം ഉപയോക്താക്കൾക്കും മൊബൈൽ ഡാറ്റയും 29 ശതമാനം പേർക്ക് മൊബൈൽ നെറ്റ്‌വർക്ക് ലഭ്യതയും തടസ്സപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. 15 ശതമാനം പേർക്ക് ജിയോ ഫൈബറിലും പ്രശ്നങ്ങൾ നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home