print edition വൈദ്യുതി ഭേദഗതി ബിൽ: കേന്ദ്രത്തെ തടഞ്ഞത് ഇടതുപക്ഷ പ്രതിഷേധം

ന്യൂഡൽഹി: വൈദ്യുതി വിതരണം സ്വകാര്യ ലോബികൾക്ക് തീറെഴുതാൻ ലക്ഷ്യമിട്ടുള്ള വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കാൻ കേന്ദ്രം തയ്യാറാവാതിരുന്നത് തെരുവിൽ ഇടതുപക്ഷം ഉയർത്തിയ വൻ പ്രക്ഷോഭത്തെ തുടർന്ന്. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അഖിലേന്ത്യ കിസാൻ സഭ, സിഐടിയു, വൈദ്യുതി മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ നടത്തിയ പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് കാലിടറി. വൈദ്യുതി മേഖലയിൽ രാജ്യവ്യാപക പണിമുടക്കും സംഘടിപ്പിച്ചു.
കേന്ദ്രത്തിന് താക്കീതായി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ് (എൻസിസിഒഇഇഇ) ഡൽഹിയിൽ ജനുവരി 30ന് പ്രതിഷേധ കൺവൻഷനും സംഘടിപ്പിച്ചു. കർഷകർ അഖിലേന്ത്യ കിസാൻസഭയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും നേതൃത്വത്തിൽ തെരുവിലിറങ്ങി. ജീവനക്കാരെയും കർഷകരെയും തൊഴിലാളികളെയും ചേർത്തുള്ള സംയുക്ത സമരമുന്നണിക്ക് ഇടതുപക്ഷം നേതൃത്വം നൽകിയത് കർഷക സമരത്തിനുശേഷം ബിജെപിക്കും കേന്ദ്രസർക്കാരിനും നൽകിയ രണ്ടാമത്തെ ഷോക്ക് ട്രീറ്റ്‌മെന്റായി.
വൈദ്യുതി മേഖലയുടെ പൊതുസ്വഭാവം ഇല്ലാതാക്കി ലാഭാധിഷ്‌ഠിതമായ വിപണിയായി മാറ്റുന്നതാണ് പുതിയ ബിൽ. കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ സാന്പത്തിക ഭാരം താര-ിഫായി അടിച്ചേൽപ്പിക്കും. ഊർജ പരമാധികാരം സ്വകാര്യ കുത്തകകൾക്ക് കൈമാറും. ഇത് ഒരേസമയം ജനദ്രോഹപരവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. ഒരേ മേഖലയിൽ പല കന്പനികൾക്ക് വിതരണ ലൈസൻസുകൾ അനുവദിക്കാനും കൂടുതൽ തുക അടയ്‌ക്കുന്ന ഉപയോക്താക്കളെ തെരഞ്ഞുപിടിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും വ്യവസ്ഥയുണ്ട്. 2014 മുതൽ വൈദ്യുതി ഭേദഗതി ബിൽ പാസാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷം വിട്ടുവീഴ്‌ചയില്ലാത്തെ പോരാട്ടത്തിലാണ്.










0 comments