തേജസ്വിയാദവിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമീഷൻ


സ്വന്തം ലേഖകൻ
Published on Aug 03, 2025, 10:08 PM | 1 min read
ന്യൂഡൽഹി: ബിഹാറിലെ എസ്‌ഐആർ കരട് പട്ടികയിൽ തന്റെ പേര് കാണാനില്ലന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. തേജസ്വിയുടെ പേര് സീരിയൽ നമ്പർ 416 ആയി പോളിങ് സ്റ്റേഷൻ നമ്പർ 204ൽ ചേർത്തിട്ടുണ്ടെന്നും ആർഎബി 0456228 ആണ് നമ്പരെന്നും കമീഷൻ അറിയിച്ചു.
അതേസമയം പത്രസമ്മേളനത്തിൽ തേജസ്വി ഉയർത്തിക്കാട്ടിയ തിരിച്ചറിയൽ രേഖയും നമ്പരും കമീഷൻ ഔദ്യോഗികമായി പുറത്തിറക്കിയതല്ലന്ന് കാട്ടി ഞായറാഴ്‌ച ആർജെഡി നേതാവിന് കമീഷൻ നോട്ടീസയച്ചു. തേജസ്വി മാധ്യമങ്ങൾക്ക് മുന്നിൽ കാട്ടിയ തിരിച്ചറിയൽ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനായി കാർഡിന്റെ യഥാർഥ പകർപ്പ് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.









0 comments