ad
Deshabhimani

print edition നിക്ഷ്‌പക്ഷത തുലാസിലോ? ജഡ്‌ജിയുടെ മകൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അഭിഭാഷകൻ

Gyanesh Kumar.
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:23 AM | 1 min read

ന്യൂഡൽഹി : മകന്‌ മധ്യപ്രദേശ്‌ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ സ്റ്റാൻഡിങ്‌ കോൺസലായി നിയമനം ലഭിച്ചത് പുറത്തായതോടെ സുപ്രീം കോടതി ജഡ്‌ജി സതീഷ്‌ ചന്ദ്ര ശർമയുടെ ജുഡീഷ്യൽ അച്ചടക്കവും ഒ‍ൗചിത്യവും സംശയമുനയില്‍. തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമന സമിതിയിൽനിന്ന്‌ ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിച്ചതും ജസ്റ്റിസ്‌ ശർമയുടെ ബെഞ്ചാണ്.


വിദ്യാര്‍ഥിനിയെ ദേശീയസുരക്ഷാ നിയമം ചുമത്തി അന്യായമായി ജയിലിലിട്ട കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശമേറ്റുവാങ്ങിയ ഗൗതംബുദ്ധനഗര്‍ ജില്ലാമജിസ്ട്രേറ്റും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ മകളുമായ മേധാ രൂപത്തിന്റെ അപ്പീൽ കീഴ്‌വഴക്കം മറികടന്ന്‌ പരിഗണിച്ച്‌ ആശ്വാസവിധി നല്‍കിയതും ജസ്റ്റിസ്‌ ശർമയാണ്. മേധാ രൂപത്തിന്റെ ഹർജി പരിഗണിക്കേണ്ടിയിരുന്നത്‌ ജസ്റ്റിസ്‌ ബി വി നാഗരത്നയുടെ ബെഞ്ചായിരുന്നു. എന്നാൽ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ സിനിയോറിറ്റിയിൽ പതിനാറാം സ്ഥാനത്ത്‌ മാത്രമുള്ള ശർമയ്‌ക്കാണ്‌ കേസ്‌ പരിഗണിക്കാൻ അവസരം നൽകിയത്.


​ശര്‍മയുടെ മകന്‍ സിദ്ധാർഥ്‌ ശർമ 2024 ജൂലൈ പത്തിനാണ്‌ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ കമീഷന്റെ സ്റ്റാൻഡിങ്‌ കോൺസലായി നിയമിക്കപ്പെട്ടത്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെയും സ്റ്റാൻഡിങ്‌ കോൺസലുമാണ്‌.

​തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമന സമിതിയിൽ നിന്ന്‌ ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കിയുള്ള നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിലെ ഒ‍ൗചിത്യമില്ലായ്‌മ മുൻനിർത്തി മുൻ ചീഫ്‌ ജസ്റ്റിസ്‌ സഞ്ജീവ്‌ ഖന്നയും നിലവിലെ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തും കേസിൽനിന്ന്‌ വിട്ടുനിന്നിരുന്നു. എന്നാൽ ജസ്റ്റിസ്‌ ശർമ ഇ‍ൗ മാതൃക പിന്തുടർന്നില്ല. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട നിയമന സമിതിയിൽ പക്ഷഭേദമുണ്ടാകില്ലെന്നായിരുന്നു ശർമയുടെ വിധി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home