ad
Deshabhimani

കർണാടകയിൽ കാറിന് തീപിടിച്ച് വയോധികൻ മരിച്ചു; ആത്മഹത്യയെന്ന് സംശയം

FIRE
വെബ് ഡെസ്ക്

Published on Mar 09, 2026, 01:43 PM | 1 min read

ചിക്കബല്ലാപുർ: കർണാടകയിൽ കാറിന് തീപിടിച്ച് 70 വയസുകാരൻ മരിച്ചു. ബംഗളൂരു കനകപുര റോഡിലെ രഘുവനഹള്ളിയിൽ താമസിക്കുന്ന ഉദയ് കുമാറാണ് മരിച്ചത്. നാട്ടിലുള്ള അമ്മയെ കണ്ട് കാറിൽ മടങ്ങുകയായിരുന്നു ഉദയ്കുമാർ. യാത്രയ്ക്കിടെയാണ് ആച്ചേപ്പള്ളി ക്രോസിന് സമീപത്തുവെച്ച് ഉദയ് സഞ്ചരിച്ച കാറിന് തീപിടിച്ചത്. കാറിൽ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ എത്തി തീ അണച്ചെങ്കിലും ഉദയ് കുമാറിനെ രക്ഷിക്കാനായില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.


സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ കാറിന് യന്ത്ര തകരാറുകളോ മറ്റ് അപകടങ്ങളോ സംഭവിച്ചതായി കണ്ടെത്തിയില്ല. ഈ സാഹചര്യത്തിൽ മരണം ആത്മഹത്യയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും തീപിടിത്തത്തിന്റെ യഥാർഥ കാരണമറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home