ad
Deshabhimani

ജയ്‌ ഗുജറാത്ത്‌ മുദ്രാവാക്യം 
മുഴക്കി ഏക്‌നാഥ്‌ ഷിൻഡെ

eknath shinde jai gujarath
വെബ് ഡെസ്ക്

Published on Jul 05, 2025, 04:19 AM | 1 min read


മുംബൈ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്ക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ ‘ജയ്‌ ഗുജറാത്ത്‌’ മുദ്രാവാക്യം മുഴക്കിയ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ വിവാദത്തിൽ. പുണെയിൽ നടന്ന ചടങ്ങിലാണ്‌ ജയ്‌ ഹിന്ദിനും ജയ്‌ മഹാരാഷ്‌ട്രയ്ക്കും ഒപ്പം ജയ്‌ ഗുജറാത്ത്‌ മുദ്രാവാക്യം ശിവസേന നേതാവായ ഷിൻഡെ മുഴക്കിയത്‌.


ചടങ്ങിൽ അമിത്‌ ഷാ സംസാരിച്ചത്‌ ഗുജറാത്തിയിലാണ്‌. ഏക്‌നാഥ്‌ ഷിൻഡേയുടെ പ്രവൃത്തിയിലൂടെ രാഷ്ട്രീയ അടിമത്തമാണ്‌ പുറത്തുവന്നതെന്ന്‌ പ്രതിപക്ഷപാർടികൾ വിമർശിച്ചു.


സംസ്ഥാനത്തിന്റെ അഭിമാനത്തെയാണ്‌ വഞ്ചിച്ചതെന്നും രാഷ്‌ട്രീയ അടിമത്തമാണ്‌ പ്രകടമായതെന്നും കോൺഗ്രസ്‌ അധ്യക്ഷൻ ഹർഷ്‌വർധൻ സപ്‌കൽ പറഞ്ഞു. കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്രയിൽനിന്ന്‌ ഗുജറാത്തിലേക്ക്‌ തട്ടിക്കൊണ്ടുപോകുന്നതിനിടെയാണ്‌ ഈ പ്രകടനമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഷിൻഡെയെ പിന്തുണച്ച്‌ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്‌ രംഗത്തുവന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home