സാമ്പത്തിക തിരിമറിക്കേസ്: എഎപിയുടെ മുൻ ആരോഗ്യമന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

സൗരഭ് ഭരദ്വാജ്
ന്യൂഡൽഹി: ആം ആദ്മി പാർടി നേതാവും മുൻ എംഎൽഎയുമായ സൗരഭ് ഭരദ്വാജിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) പരിശോധന. ഡൽഹിയിലെ ആശുപത്രി നിർമാണ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. മുതിർന്ന നേതാവായ സൗരഭ് മുൻപ് ആം ആദ്മി മന്ത്രിസഭയിൽ ആരോഗ്യ, നഗര വികസന, ജലവിഭവ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഡൽഹി-എൻസിആർ മേഖലയിൽ 13 വ്യത്യസ്ത പ്രദേശങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. സൗരഭ് ഭരദ്വാജിനെയും സ്വകാര്യ കോൺട്രാക്ടർമാരെയും ചില സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കി ഡൽഹി പൊലീസാണ് കേസെടുത്തത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും എഎപി കേന്ദ്രങ്ങള്‍ പ്രതികരിച്ചു.









0 comments