മണൽ കടത്തു സംഘങ്ങൾക്ക് പിന്നാലെയും ഇഡി, ബംഗാളിൽ പരക്കെ റെയിഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ മണൽക്കടത്ത് സഘങ്ങളെ ലക്ഷ്യമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ്.
മണൽ കള്ളക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളെയും അനുബന്ധ ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് പരിശോധനകൾ. ബെഹാല, റീജന്റ് പാർക്ക്, ബിധാൻനഗർ, കല്യാണി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റെയ്ഡുകൾ തുടരുന്നു.
കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണയിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ലഗോപിബല്ലവ്പൂരിൽ സുബർണരേഖ നദിക്കടുത്തുള്ള ഷെയ്ഖ് ജാഹിറുളിന്റെ വസതി, ഓഫീസ്, വാഹനങ്ങൾ എന്നിവയിൽ പരിശോധനകൾ നടത്തി. അനധികൃത മണൽ ഖനനവും വ്യാപാരവും ആരോപിച്ചാണ് ഇത്.
ജാർഗ്രാം ജില്ലയിലെ ബെലിയബെറിയ, ജാംബോണി ബ്ലോക്കുകളിലെ മറ്റ് മണൽ ഖനന ഉടമകളുടെ സ്വത്തുക്കളും ഓഫീസുകളും ഇഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധിക്കയാണ്.
"മണൽ കടത്ത് റാക്കറ്റിൽ നിന്നുള്ള ഗണ്യമായ തുക വിവിധ ഇൻഷുറൻസ് കമ്പനികളിലേക്കും ബിസിനസ് സംരംഭങ്ങളിലേക്കും കടന്നുകയറിയതായി കണ്ടെത്തി എന്നാണ് സംസ്ഥാനങ്ങളിലേക്ക് കടന്നുള്ള പരിശോധനകൾക്ക് നൽകുന്ന വിശദീകരണം.
ബിസിനസ് രേഖകൾ, സാമ്പത്തിക രേഖകൾ, ഓപ്പറേഷനിലെ പ്രധാന വ്യക്തികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ എന്നിവപരിശോധിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട് ചെയ്തു.









0 comments