ad
Deshabhimani

പരിസ്ഥിതി ദുർബല മേഖല ; മാർഗനിർദേശത്തില്‍ മാറ്റംവരുത്താൻ കേന്ദ്രം

eco sensitive zone
വെബ് ഡെസ്ക്

Published on Jul 18, 2025, 04:32 AM | 1 min read


ന്യൂഡൽഹി

പരിസ്ഥിതി ദുർബല മേഖല മാർഗനിർദേശങ്ങളിൽ മാറ്റം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. എല്ലാ സംരക്ഷിത വനങ്ങൾക്കും വന്യജീവിസങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും 10 കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കുന്നത്‌ ഗുണകരമല്ലെന്നാണ്‌ പുതിയ നിലപാട്‌. പ്രാദേശിക പരിസ്ഥിതി, ഭൂമിശാസ്‌ത്ര സാഹചര്യങ്ങൾകൂടി പരിഗണിച്ച്‌ പരിസ്ഥിതി ദുർബല മേഖലകൾ നിശ്ചയിക്കും. ഇതിന്‌ അനുയോജ്യമാംവിധം മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തും.


ദേശീയ വന്യജീവി ബോർഡ്‌ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്‌ തന്നെ മാർഗനിർദേശങ്ങളിൽ മാറ്റം അനിവാര്യമാണെന്ന്‌ അഭിപ്രായപ്പെട്ടു. 65 ശതമാനം ഭൂമിയും വനമോ സംരക്ഷിത മേഖലയോ ആയി പ്രഖ്യാപിച്ച ഹിമാചൽ പ്രദേശ്‌ പോലുള്ള സംസ്ഥാനങ്ങളിൽ കർശനമായ മാർഗനിർദേശം വികസനപ്രവർത്തനങ്ങൾക്ക്‌ തടസ്സമാകുന്നെന്ന്‌ പരാതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സംരക്ഷിത വനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള നിശ്ചിത പ്രദേശങ്ങളെ പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിക്കാറുണ്ട്‌. ഇവിടെ ഖനനമോ നിർമാണങ്ങളോ മലിനീകരണമുണ്ടാക്കുന്ന വൻകിട വ്യവസായങ്ങളോ അനുവദിക്കില്ല. അതേസമയം, 2011ലെ പരിസ്ഥിതി ദുർബല മാർഗനിർദേശങ്ങളിൽത്തന്നെ ഒരോ സംരക്ഷിതമേഖലകളുടെയും പ്രത്യേകതകൾ കണക്കിലെടുത്ത്‌ മാറ്റങ്ങൾ വരുത്താൻ സംസ്ഥാനങ്ങൾക്ക്‌ അധികാരം നൽകുന്നുണ്ടെന്ന വാദവും ഉയരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home