ad
Deshabhimani

നിലപാടിലുറച്ച് മമത

സർക്കാർ രൂപീകരണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, രാജി നൽകാതെ മമത

mamata
വെബ് ഡെസ്ക്

Published on May 06, 2026, 10:53 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. നടന്നത് വോട്ടു കൊള്ളയാണെന്നും താൻ താൻ തോറ്റിട്ടില്ലെന്നും രാജിവെക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.


ഇതിനിടെ പുതിയ നിയമസഭ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ ഗവർണർക്ക് കൈമാറി. ഇതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഔദ്യോഗികമായി സമാപനമായി.


തെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കാതിരിക്കുക എന്ന അപൂര്‍വ്വ സ്ഥിതിയാണ് ബംഗാളിൽ. മത്സരിക്കേണ്ടി വന്നത് ബിജെപിയോടല്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്, നിര്‍ബന്ധിതമായി തോൽപിച്ചതാണ് എന്നായിരുന്നു മമതയുടെ വിശദീകരണം.


തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പുതിയ നിയമസഭ നിലവിൽ വരുന്നതിനുള്ള സുപ്രധാനമായ ഘട്ടമാണ് ഈ വിജ്ഞാപനമെന്ന് കമ്മീഷൻ വ്യക്തമാക്കി. വിജ്ഞാപനം ഗവർണർക്ക് കൈമാറിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ പൂർത്തിയായി. ഇനി സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ഗവർണറുടെ നേതൃത്വത്തിൽ നടക്കും എന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കാതിരുന്നാൽ ഉണ്ടാകാവുന്ന സാഹചര്യം സംബന്ധിച്ച് ഭരണഘടനാപരമായ നിബന്ധനകൾ ഇല്ല. ജനാധിപത്യപരമായ കീഴ് വഴക്കമാണ് എന്നാണ് വിശദീകരണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home