Deshabhimani

85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്; ഏഷ്യൻ ഗെയിംസിന് ഇന്ന് സമാപനം

ASian games 2026
വെബ് ഡെസ്ക്

Published on Oct 04, 2026, 08:20 AM | 1 min read

നഗോയ: രണ്ടാഴ്ചയിലേറെ നീണ്ട കായികോത്സവത്തിനു ഇന്ന് സമാപനം. 2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ജപ്പാനിലെ നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് സമാപിക്കും. വ്യക്തമായ ആധിപത്യവുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് തന്നെയുണ്ട്.


21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഇന്ത്യയുടെ ചുണക്കുട്ടികൾ കരസ്ഥമാക്കി. സമാപന ചടങ്ങിൽ ഇന്ത്യയുടെ വനിതാ പതാക വഹിക്കുക ഷൂട്ടിംഗ് താരം നീരു ദണ്ഡയായിരിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് സമാപനം.


ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്ക് ടെലിവിഷൻ ചാനലുകളിൽ ചടങ്ങ് തത്സമയം കാണാം. സോണി എൽഐവി ആപ്പിലും വെബ്‌സൈറ്റിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.


ജാപ്പനീസ് ഗേൾ ഗ്രൂപ്പ് മൈറ, ഗായികയും നടനുമായ മസായ കിമുറ, ഏഷ്യൻ ഗെയിംസ് അംബാസഡർ കയോകോ ഒകുബോ, നിപ്പോൺ സ്‌പോർട്‌സ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ പങ്കെടുക്കുന്ന പ്രീ-സെറിമണി ഷോയും സമാപനത്തിലുണ്ട്.


ഗെയിംസിലെ മലയാളിത്തിളക്കം


സെയിലിങിൽ ഇന്ത്യയ്ക്കായി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും വെള്ളി മെഡിൽ നേടി. പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മലയാളി താരം മനു ഉൾപ്പെട്ട ഇന്ത്യ ടീം വെങ്കലം നേടി. പരിക്കേറ്റ്‌ പിടഞ്ഞെങ്കിലും പുരുഷന്മാരുടെ ലോങ്ങ് ജമ്പിൽ എം ശ്രീശങ്കർ വെള്ളി കൈവിട്ടില്ല.


വനിതകളുടെ ലോംഗ് ജമ്പിൽ മലയാളി താരം അൻസി സോജന് വെള്ളി മെഡൽ നേടി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടി കോഴിക്കോട്ടുകാരി വിദർശ വിനോദ് ചരിത്രത്തിലേക്ക് കാഞ്ചി വലിക്കുകയായിരുന്നു.


വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും താരം വെള്ളി നേടിയിരുന്നു. ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം നേടിയ വെങ്കല മെഡലിന്റെ ഭാഗമായത് മലയാളി താരങ്ങളായ എച്ച്എസ് പ്രണോയും എംആർ അർജുനുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home