Deshabhimani

വ്യാജ പർച്ചേസ് ഓർഡർ ചമച്ച്‌ 18 ലക്ഷം തട്ടി; ദമ്പതികൾക്കെതിരെ കേസ്‌

cyber crime
വെബ് ഡെസ്ക്

Published on Oct 04, 2026, 08:33 AM | 1 min read

കൊച്ചി : ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന്‌ വ്യാജ പർച്ചേസ് ഓർഡർ ചമച്ച്‌ തമിഴ്‌നാട്‌ സ്വദേശിയും ഭാര്യയും ചേർന്ന്‌ 18.53 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കേസെടുത്തു. പൊന്നാരിമംഗലം ബോൾഗാട്ടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ്‌ ജനറൽ മാനേജരായിരുന്ന പൊള്ളാച്ചി സുബ്രഹ്മണ്യം സ്‌ട്രീറ്റ്‌ സ്വദേശി ഷൺമുഖ സുന്ദരം(49), ഭാര്യ രേണുകാദേവി എന്നിവർചേർന്ന്‌ തട്ടിപ്പ്‌ നടത്തിയത്‌.


തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥാപനങ്ങളിലേക്ക് മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വലിയ അളവിൽ ആവശ്യമുണ്ടെന്ന് കാണിച്ച് വ്യാജ പർച്ചേസ് ഓർഡറുകൾ തയ്യാറാക്കി പ്രതി കമ്പനിയിലേക്ക്‌ ഇ–മെയിൽ അയച്ചു. തുടർന്ന്‌ സ്ഥാപനത്തിന്റെ ഉടമയെ വിശ്വസിപ്പിച്ച്‌ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന 2024 ആഗസ്ത്‌ ഒമ്പതുമുതൽ ഒക്‌ടോബർ അഞ്ചുവരെ അഞ്ചുതവണയായി 18,53,500 രൂപ അക്ക‍ൗണ്ടിലൂടെ വാങ്ങി. എന്നാൽ, വ്യാപാരം നടത്താനോ പണം തിരികെനൽകാനോ പ്രതികൾ തയ്യാറായില്ല. 2024 മാർച്ചിൽ ആരംഭിച്ച സ്ഥാപനത്തിൽ ജൂൺ ഒന്നുമുതലാണ്‌ പ്രതി ജോലിയിൽ പ്രവേശിച്ചത്‌. സ്ഥാപനത്തിന്റെ ഉടമ വിബിൻദാസ്‌ നൽകിയ പരാതിയിൽ മുളവുകാട്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home