Deshabhimani

ഉത്തരാഖണ്ഡ് സ്വദേശിയെ മൗറീഷ്യസിൽ കാണാതായിട്ട് 6 ദിവസം; സർക്കാർ സഹായം തേടി കുടുംബം

Uttarakhand man missing

ധർമേന്ദ്ര ബിഷ്ട് Photo: India Today

വെബ് ഡെസ്ക്

Published on Oct 04, 2026, 09:10 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സ്വദേശിയെ മൗറീഷ്യസിൽ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടു. ഡെറാഡൂണിലെ പട്ടേൽ നഗർ സ്വദേശിയായ ധർമേന്ദ്ര ബിഷ്ടിനെയാണ് കാണാതായത്. മൗറീഷ്യസിലെ തായ് റെസ്റ്റോറന്റിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു ധർമേന്ദ്ര. സെപ്തംബർ 27 മുതൽ ധർമേന്ദ്രയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വേഗത്തിലാക്കാൻ മൗറീഷ്യസ് അധികൃതരുമായി ഏകോപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.


കുറച്ചുദിവസം മുൻപ് ധർമേ​ന്ദ്ര ക്രിക്കറ്റ് കളിക്കാൻ പോയി. ഈ സമയം നാല് യുവാക്കളാണ് ഒപ്പമുണ്ടായിരുന്നതെന്നും ഇവരെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. ആയുഷ് ബിഷ്ട്, ഗൗരവ് മേത്ത, ഭൂപേന്ദ്ര റാണ, രാഹുൽ റാണ എന്നിവരാണ് ധർമേന്ദ്രക്കൊപ്പമുണ്ടായിരുന്നത്. ധർമേന്ദ്രയുടെ മൊബൈൽ ഫോണും വസ്ത്രങ്ങളും പിന്നീട് ആയുഷ് ബിഷ്ടിന്റെ കൈവശം കണ്ടെത്തിയതായും ബന്ധുക്കൾ പറഞ്ഞു.


28-ാം തീയതി ധർമേന്ദ്രയെ കാണാനില്ലെന്നും അവധിയെടുത്ത് മറ്റെവിടെയോ പോയി എന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും കുടുംബം വെളിപ്പെടുത്തി. എന്നാൽ ധർമേന്ദ്ര എവിടെയെങ്കിലും പോകുന്നുവെന്ന വിവരം തങ്ങളുടെ അറിവിൽ ഇല്ലെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ധർമേന്ദ്രയെ കാണാതായതിന്റെ സാഹചര്യങ്ങളും നാല് യുവാക്കൾക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോയെന്നതും വിശദമായി അന്വേഷിക്കണമെന്നാണ് കുടുംബം ഉയർത്തിയിരിക്കുന്ന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home