Deshabhimani

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

earth quake
വെബ് ഡെസ്ക്

Published on Oct 06, 2026, 07:52 AM | 1 min read

​ഗുവാ​ഹത്തി : അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഭുചലനമുണ്ടായത്.


പ്രദേശത്ത് 33 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഉനയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home