ad
Deshabhimani

print edition പൊരുത്തക്കേടിന്റെ ട്രാക്കിൽ
ശ്രീധരന്റെ സ്‌പീഡ്‌ റെയിൽ

e sreedharan
avatar
സുനീഷ്‌ ജോ

Published on Jun 01, 2026, 02:55 AM | 1 min read

തിരുവനന്തപുരം :speed rail തൂണുകളിൽക്കൂടിയുള്ള (എലവേറ്റഡ്‌) ഉയരപ്പാതയുടെ ചെലവ്‌ 60,000 കോടി മാത്രമാണ്‌ കാണിച്ചിരിക്കുന്നത്‌. തറ നിരപ്പിലൂടെയുള്ള പാതയ്‌ക്ക്‌ വരുന്നതിന്റെ മൂന്നിരട്ടി ചെലവ്‌ വേണ്ടി വരുമെന്നാണ്‌ കണക്ക്‌. തിരുവനന്തപുരം പൂജപ്പുരമുതൽ കണ്ണൂർ മുണ്ടയാട്‌ വരെ 473.20 കിലോമീറ്ററാണ്‌ ദൂരം.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ചെലവിലടങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ തിരുവനന്തപുരംമുതൽ കാസർകോടുവരെ പാത നിർമിക്കാൻ ചെലവ്‌ 63,941 കോടിയാണ്‌. ഇതിൽ 13,362 കോടി ഭൂമി ഏറ്റെടുക്കാനും പുനരധിവാസത്തിനുമാണ്‌. ആറുവർഷം കഴിയുന്പോൾ ചെലവ്‌ 80,000 കോടി മുതൽ ഒരുലക്ഷം വരെയാകാം. 529.45 കിലോമീറ്റർ പാതയിൽ 100 കിലോമീറ്റർ തൂണുകൾക്ക്‌ മുകളിലൂടെയാണ്‌. റെയിൽവേ ഭൂമി കൂടാതെ 112 ഹെക്ടർ ഭൂമിയാണ്‌ അധികം ഏറ്റെടുക്കേണ്ടത്‌. ഉയരപ്പാത നിർമിക്കാൻ 15 മീറ്ററും അല്ലാത്തിടത്ത്‌ 20–25 മീറ്ററും വീതിയിൽ സ്ഥലം വേണം. പുതിയ പദ്ധതിയിൽ 20 മീറ്ററാണ്‌ വീതി.

അതുമായി താരതമ്യം ചെയ്യുന്പോൾ ഭൂമി ഏറ്റെടുക്കുന്ന ചെലവിൽ വലിയ വ്യത്യാസമുണ്ടാകില്ല. ശ്രീധരൻ ലക്ഷ്യമിടുന്ന നിർമാണച്ചെലവിന്റെ 51 ശതമാനമായ 36,000 കോടി കേന്ദ്ര–സംസ്ഥാന വിഹിതവും 49 ശതമാനമായ 24,000 കോടി ക്ര‍ൗഡ്‌ ഫണ്ടുമാണ്‌. സിൽവർലൈനിൽ 80 ശതമാനം വിദേശ ധനകാര്യസ്ഥാപനത്തിൽനിന്നുള്ള വായ്‌പയും 20 ശതമാനം കേന്ദ്ര–സംസ്ഥാന വിഹിതവുമാണ്‌. നിർമാണച്ചെലവിന്റെ നികുതി കേന്ദ്രം തിരിച്ചുതരുന്ന രീതിയിലാണ്‌ വ്യവസ്ഥ ചെയ്‌തത്‌. കൂടുതൽ സ്‌റ്റോപ്പും കുറഞ്ഞ വേഗവുമാണ്‌ പുതിയ പദ്ധതിയിൽ. തിരുവനന്തപുരം മുതൽ കാസർകോടുവരെ നാല്‌ മണിക്കൂറാണ്‌ സിൽവർലൈൻ യാത്രാസമയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home