പെൻഷൻ തുക പിൻവലിക്കാനായില്ല, ചികിത്സക്ക് പണമില്ലാതെ വൃദ്ധന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ച് കുടുംബം

image credit: the new indian express
റാഞ്ചി : ചികിത്സക്കായി ബാങ്കിൽ നിന്ന് പെൻഷൻ തുക പിൻവലിക്കാൻ കഴിയാത്തിനെ തുടർന്ന് റാഞ്ചിയിൽ 75കാരനായ വയോധികൻ മരിച്ചു. പണമടക്കാത്തതിനെ തുടർന്ന് ചികിത്സ വൈകിയതാണ് വയോധികൻ മരിക്കാനുള്ള കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരേപണം.
ബാങ്കിലെ ഇ- കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വൃദ്ധന് പണം പിൻവലിക്കാൻ കഴിയാതെ വരികയായിരുന്നു. രോഷാകുലരായ ബന്ധുക്കൾ വയോധികന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. ജാർഖണ്ഡിലെ ഗ്രാമീൺ ബാങ്കിന്റെ ബാർഗഡ് ശാഖയിലാണ് സംഭവം. രത്തൻ ലക്ര എന്ന വൃദ്ധനാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. മൃതദേഹം ബാങ്കിന്റെ മുന്നിൽ കിടത്തി പ്രതിഷേധിച്ച കുടുംബാംഗങ്ങൾ അവിടെ തന്നെ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രോഗബാധിതനായ രത്തൻ ലക്ര കുറച്ചുനാളായി പെൻഷൻ തുക പിൻവലിക്കാൻ ബാങ്കിൽ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഇ- കെവൈസി വിവരങ്ങള്‍ പുതുക്കാത്തതിനാൽ പണം പിൻവലിക്കാനാകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഒടുവിൽ റീജിയണൽ മാനേജരുടെ നിർദ്ദേശപ്രകാരം കടുത്ത രോഗബാധിതനായ രത്തൻ ലക്രയെ കുടുംബാംഗങ്ങൾ ഓട്ടോയിൽ നേരിട്ട് ബാങ്കിലെത്തിച്ചു. മാനേജരോട് വൃദ്ധന്റെ അടുക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ അഭഅയർഥിച്ചിരുന്നുവെന്നും എന്നാൽ അയാൾ തങ്ങളെ പുറത്താക്കുകയാണ് ചെയ്തതെന്ന് രത്തൻ ലക്രയുടെ മരുമകൾ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയടക്കം ഇടപെടുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.











0 comments