എസ് ഡി പി ഐ ഓഫീസുകളിൽ രാജ്യവ്യാപകമായി ഇ ഡി പരിശോധന

ന്യൂഡൽഹി:
എസ് ഡി പി ഐ ഓഫീസുകളിൽ രാജ്യവാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാജ്യത്തെ 12 ഓഫീസുകളിലാണ് ഒരേ സമയം റെയ്ഡ്. കേരളത്തിലും വിവിധ ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
ദേശീയ ആസ്ഥാനമായ ഡൽഹിയിലെ ഓഫീസിലും റെയ്ഡ് തുടരുന്നു. തിരുവനന്തപുരം, മലപ്പുറം, ആന്ധ്രാപ്രദേശിലെ നന്ദ്യാൽ, ജാർഖണ്ഡിലെ പാകൂർ, മഹാരാഷ്ട്രയിലെ താനെ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലും ഇ ഡി പരിശോധിക്കുന്നു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ് ഡി പി ഐക്ക് കൈമാറിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധനകൾ എന്നാണ് വിശദീകരണം.
ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഫൈസിയെ കസ്റ്റഡിയിൽ എടുത്തത്.









0 comments