ad
Deshabhimani

ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐ–ഐസ സഖ്യം

sfi aisa
വെബ് ഡെസ്ക്

Published on Sep 10, 2026, 09:00 PM | 1 min read

ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സംയുക്തമായി മത്സരിക്കാൻ എസ്എഫ്‌ഐയും- ഐസയും സഖ്യം പ്രഖ്യാപിച്ചു.


എസ്എഫ്‌ഐയും ഐസയും നേതൃത്വം നൽകിയ തുടർച്ചയായ വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സഖ്യം രൂപീകരിക്കുന്നതെന്നും ഈ പ്രതിഷേധങ്ങളാണ് ഒടുവിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചെതെന്നും ഇരു സംഘടനകളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


ഇത്തരത്തിൽ പുതുക്കപ്പെട്ട രാഷ്ട്രീയ ഊർജമാണ് ഇപ്പോൾ ഡൽഹി സർവകലാശാല ക്യാമ്പസിലേക്കും എത്തിയിരിക്കുന്നതെന്നും വിദ്യാർഥികളുടെ യഥാർഥ പ്രശ്നങ്ങളെ മുൻപിൽ നിർത്തുകയും, എബിവിപിയും എൻഎസ്‌യുഐയും പ്രതിനിധീകരിക്കുന്ന പണത്തിന്റെയും പേശീബലത്തിന്റെയും രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന എസ്എഫ്‌ഐ–ഐസ പ്രചാരണത്തിന് വിദ്യാർഥികളിൽനിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നും സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home