ad
Deshabhimani

11.82 കോടിയുടെ ലഹരിക്കടത്ത്; ബാങ്കോക്കില്‍ നിന്നെത്തിയ മുൻ മിസിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ

cannabis.

image: X

വെബ് ഡെസ്ക്

Published on Jun 12, 2026, 04:11 PM | 1 min read

മുംബൈ: ബാങ്കോക്കിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസിസ് കേരള മത്സരാർഥി മുംബൈയിൽ പിടിയിൽ.


2025ലെ മുൻ മിസിസ്‍ കേരള മത്സരാർഥിയായ ഹർഷ സണ്ണിയാണ്(28) മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. 11.82 കോടിയുടെ കഞ്ചാവുമായാണ് യുവതിയെ അറസ്റ്റിലായത്. ജൂൺ 10 ന് രാത്രിയിൽ ബാങ്കോക്കിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെത്തിയതായിരുന്നു ഹർഷ. പതിവ് പരിശോധനക്കിടെ യുവതിയുടെ പെരുമാറ്റത്തിൽ ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നുകയും ബാ​ഗുകൾ പരിശോധിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ ട്രോളി ബാ​ഗിനുള്ളിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. നാർക്കോട്ടിക് ഡ്ര​ഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കിറ്റ് ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.


തുടർന്ന് എൻ‍ഡിപിഎസ് നിയമപ്രകാരം യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home