യുവാവ് മോഷ്ടിച്ച് വയറ്റിലാക്കിയത് 29 സ്പൂണും 19 ടൂത്ത് ബ്രഷും

ലക്നൗ: ലഹരിക്കടിമയായതിനാൽ ചികിത്സക്കായി ലഹരിവിരുദ്ധ കേന്ദ്രത്തിലെത്തിച്ച യുവാവ് വയറ്റിലാക്കിയത് 29 സ്പൂണും 19 ടൂത്ത് ബ്രഷും. ഉത്തർപ്രദേശിൽ നിന്നാണ് വിചിത്ര സ്വഭാവം പ്രകടിപ്പിച്ച 35 കാരന്റെ വാർത്ത പുറത്തുവന്നത്. മോഷ്ടിച്ച സ്പൂണും ബ്രഷും ഇയാൾ തിന്നുകൊണ്ടിരുന്നു. രണ്ട് പേനയും പരിശോധനയിൽ കണ്ടെത്തി. ഹാപുർ സ്വദേശിയായ സച്ചിനെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ഡോക്ടർമാർ കണ്ടത്.
അൽപം പച്ചക്കറികളും കുറച്ച് ചപ്പാത്തിയും മാത്രമാണ് ലഹരിവിരുദ്ധ കേന്ദ്രത്തിൽ ലഭിക്കുന്നതെന്ന് പരാതിപ്പെട്ട സച്ചിൻ വീട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടുവന്നാലും തങ്ങളിലേക്കെത്താറില്ലെന്നും പറയുമായിരുന്നു. തുടർന്നായിരുന്നു സ്പൂൺ തീറ്റ തുടങ്ങിയത്. സ്പൂണും ബ്രഷും മോഷ്ടിച്ച് ബാത്ത്റൂമിൽ കൊണ്ടുപോയി കണങ്ങളാക്കി തിന്നുകൊണ്ടിരുന്നു. തൊണ്ടയിലേക്ക് കുത്തിത്തിരുകി ഇറക്കും, ഇടക്ക് വെള്ളം കുടിച്ച് വസ്തുക്കൾ ആമാശയത്തിൽ എത്തിക്കും.
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സ്പൂൾ ബ്രഷ് പേന തുടങ്ങിയ വയറ്റിലുള്ളതായി എക് സ റെ, സി റ്റി സ്കാൻ എന്നിവയിൽ തെളിഞ്ഞത്. എൻഡോക്സ്കോപ്പി വഴി ഇവ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാനസ്സിക പ്രശ്നമുള്ളവർ ഇത്തരം രീതികൾ പ്രകടിപ്പിക്കാറുണ്ടെന്ന് ആശുപത്രിയിൽ സച്ചിന് ശസ്ത്രക്രീയ നടത്തിയ ഡോക്ടറായ ശ്യാം കുമാർ പറയുന്നു.









0 comments