ശ്രീനഗർ വിമാനത്താവളവും അവന്തിപോറ വ്യോമതാവളവും ലക്ഷ്യമാക്കി ഡ്രോണുകള്‍; ശ്രമം തകര്‍ത്തതായി ഉദ്യോഗസ്ഥർ

ശ്രീനഗർ: ശ്രീനഗര്‍ വിമാനത്താവളത്തിലേക്കും തെക്കൻ കശ്മീരിലെ അവന്തിപോറ വ്യോമസേനാ താവളത്തിലേക്കും പാകിസ്ഥാന്‍ നടത്തിയ ഡ്രോൺ ആക്രമണശ്രമങ്ങൾ ഇന്ത്യൻ സേന തകര്‍ത്തതായി അധികൃതർ അറിയിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലും ഡ്രോണുകൾ കണ്ടതായി ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ സേന പാകിസ്ഥാന്റെ ഡ്രോണുകൾ വെടിവച്ച് തകർക്കുന്ന ദൃശ്യങ്ങളടക്കം പുറത്തു വരുന്നുണ്ട്. ജമ്മു കശ്മീരിലേ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്ഔട്ടാണ്. വൈകുന്നേരവും ജമ്മു മേഖലയിലും തെക്കൻ കാശ്മീരിലും പൊട്ടിത്തെറിയുണ്ടാകുകയും തുടർന്ന് സൈറൺ മുഴങ്ങുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൈനിക താവളങ്ങള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് വിമാനത്താവളത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ 26 വ്യത്യസ്ത സ്ഥലങ്ങളിലായി ഡ്രോണുകൾ കണ്ടതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണ ശ്രമങ്ങൾ സേന വിജയകരമായി തകർത്തു.
ശ്രീനഗറിൽ, ജനങ്ങൾക്ക് ലൈറ്റുകൾ ഓഫാക്കണമെന്ന മുന്നറിയിപ്പ് പള്ളികളുടെ ലൗഡ്‌സ്പീക്കറുകൾ വഴി നൽകുകയായിരുന്നു.
ശ്രീനഗറിൽ, ജനങ്ങൾക്ക് ലൈറ്റുകൾ ഓഫാക്കണമെന്ന മുന്നറിയിപ്പ് പള്ളികളുടെ ലൗഡ്‌സ്പീക്കറുകൾ വഴി നൽകുകയായിരുന്നു. ജമ്മുവിലെ സുചേത്ത്ഗഡ്, സാംബയിലെ റാംഗഡ് മേഖലകളിൽ കനത്ത ഷെല്ലിംഗ് തുടരുന്നതായി റിപ്പോർട്ടുണ്ട്.
ജമ്മുവിലെ ഉദംപൂർ, നാഗ്രോട്ട, പഞ്ചാബ് എന്നിവിടങ്ങളിലും ഡ്രോണുകളെ നേരിടാൻ സേന സജ്ജമായിരുന്നു. ജമ്മു കാശ്മീരിലും പഞ്ചാബിലുമടക്കമുള്ള അതിർത്തി മേഖലകളിൽ സൈനിക മുന്നൊരുക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക സേന വിന്യസിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, രഹസ്യാന്വേഷണ മേഖലകളിലെല്ലാം ശക്തമായ മുന്നൊരുക്കങ്ങളോടെയാണ് ഇന്ത്യ സാഹചര്യത്തെ നേരിടുന്നത്.
0 comments