ad
Deshabhimani

print edition മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലും കാണിക്കക്കൊള്ള

Gold Robbery
വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 1 min read

മുംബൈ: മുംബൈ പ്രഭാദേവിയിലെ സിദ്ധിവിനായക ക്ഷേത്രത്തിലും കോടികളുടെ സംഭാവനക്കൊള്ള. ക്ഷേത്രത്തില്‍ വർഷം 18 കോടി രൂപയുടെ സംഭാവനക്കൊള്ള നടക്കുന്നുണ്ടെന്നും കാണിക്കമോഷ്‌ടിച്ച ജീവനക്കാർ പിടിയിലായെന്നും മഹാരാഷ്‌ട്ര നവനിർമാൺ സേന പ്രസിഡന്റ്‌ രാജ്‌ താക്കറെ വെളിപ്പെടുത്തി. ഇതിനുതെളിവായി എട്ട് ക്ഷേത്രം ട്രസ്‌റ്റിമാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് എഴുതിയ കത്ത് പുറത്തുവിട്ടു. കാണിക്കക്കൊള്ളയിൽ ഒമ്പത്‌ ജീവനക്കാരെ അറസ്‌റ്റ്‌ചെയ്‌തതായി ക്ഷേത്രം ട്രസ്സ്‌ അധ്യക്ഷനും ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ സദാ സർവാങ്കര്‍ സമ്മതിച്ചു.


​‘മോഷണം പുറത്തറിയുംമുമ്പ് ക്ഷേത്രത്തിലെ പ്രതിവാര സംഭാവന 50 ലക്ഷം രൂപയിൽ താഴെയായിരുന്നു. എന്നാൽ, മോഷണത്തിൽ പങ്കുള്ളവർ പിടിയിലായതോടെ ഇത് ഏകദേശം 1.5 കോടി രൂപയായി’– താക്കറെ ഞായറാഴ്‌ച പൊതുയോഗത്തിൽ പറഞ്ഞു. കഴിഞ്ഞ സാന്പത്തികവർഷം 182 കോടി രൂപയായിരുന്നു ക്ഷേത്രത്തിലെ ആകെ വരുമാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home