print edition നിയമവിരുദ്ധ ഓൺലൈൻ ഉള്ളടക്കം നീക്കൽ ; ഭേദഗതികൾ വിജ്ഞാപനം ചെയ്‌തു

ന്യൂഡൽഹി
നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കങ്ങൾ സമൂഹമാധ്യമ പേജുകളിൽനിന്നും മറ്റും നീക്കാനുള്ള ഐടി നിയമഭേദഗതി ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്‌ഞാപനം ചെയ്‌തു. പുതിയ ഭേദഗതി പ്രകാരം ജോയിന്റ് സെക്രട്ടറി റാങ്ക് തൊട്ടുള്ള ഉദ്യോഗസ്ഥർക്കേ നിയമവിരുദ്ധ ഉള്ളടക്കം നീക്കാന്‍ നോട്ടീസ് നൽകാനാവൂ. പൊലീസിൽ ഡിഐജി റാങ്ക് തൊട്ടുള്ള ഉദ്യോഗസ്ഥർക്കും നോട്ടീസ് അയക്കാം. പുതിയ ചട്ടം നവംബർ 15ന് പ്രാബല്യത്തിൽ.
ഉള്ളടക്കം നീക്കുന്നതിന്റെ കാരണങ്ങളും നിയമവശവും കൃത്യമായി നോട്ടീസിൽ വിശദീകരിക്കണം. നിയമവിരുദ്ധത ഏത് രൂപത്തിലാണെന്നതും വിശദമാക്കണം. ഉള്ളടക്കത്തിന്റെ സ്രോതസ്സ് ‘യുആർഎൽ’ ഉൾപ്പെടെ രേഖപ്പെടുത്തണം. ഉള്ളടക്കം നീക്കാനുള്ള നോട്ടീസുകളുടെ ആവശ്യകതയും അനുപാതവും വിലയിരുത്തുന്നതിനായി സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ എല്ലാ മാസവും നിർബന്ധമായുള്ള അവലോകനം നടത്തണം. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും ഭരണകൂടത്തിന്റെ നിയമപരമായ നിയന്ത്രണ അധികാരങ്ങളും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ട ഭേദഗതികളെന്ന് കേന്ദ്ര ഐടി മന്ത്രാലയം അവകാശപ്പെട്ടു.









0 comments