print edition ധർമേന്ദ്രപ്രധാന്റെ രാജി; പ്രതിഷേധം തുടർന്ന് പാറ്റകൾ

നീറ്റ് ക്രമക്കേടിനെത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ ഫോട്ടോയ്ക്കുമുന്നിൽ പ്രതിഷേധക്കാർ മെഴുകുതിരി തെളിക്കുന്നു . ഫോട്ടോ: പി വി സുജിത്ത്
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച് ജനതാ പാർടിയുടെ (സിജെപി) പ്രക്ഷോഭം മൂന്നുദിവസം പിന്നിട്ടു. തിങ്കൾ വൈകിട്ട് ജന്തർമന്തറിൽ നൂറുകണക്കിന് വിദ്യാർഥികളും പൊതുപ്രവർത്തകരും അണിനിരന്ന മെഴുകുതിരി തെളിക്കൽ പ്രതിഷേധം നടന്നു. സമാധാനപൂർവം നടന്ന പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഡൽഹി പൊലീസ് ശ്രമിച്ചു. പ്രതിഷേധക്കാരുടെ കൈകളിൽനിന്ന് മെഴുകുതിരികൾ തട്ടിപ്പറിക്കാൻ പൊലീസ് ശ്രമിച്ചത് ബഹളത്തിനിടയാക്കി.
നീറ്റ് റദ്ദാക്കിയതിന്റെ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ ചിത്രങ്ങൾക്കുമുന്നിലാണ് മെഴുകുതിരി തെളിച്ചത്. കർഷകസംഘടനകളും പൊതുജനങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്ന് സിജെപി നേതാക്കൾ അഭ്യർഥിച്ചു. സമരവേദിയിലേക്ക് വരുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചാണ് പൊലീസ് പ്രവേശിപ്പിക്കുന്നത്.









0 comments