ad
Deshabhimani

print edition നമ്മൾ പോരാടി; വിനീത വിധേയൻ 
ഒടുവിൽ പടിയിറങ്ങി

delhi cjp protest  16.jpg
വെബ് ഡെസ്ക്

Published on Jul 26, 2026, 12:42 AM | 1 min read

ന്യൂഡൽഹി : സംഘപരിവാറിന്റെ കാവി അജൻഡകൾ പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റാൻ പ്രത്യേകം ചുമതലയേറ്റ് വന്ന ‘ഭാഗവതിന്റെ പ്രിയ ശിഷ്യൻ’ പാതിവഴിയിൽ നാണംകെട്ട് പടിയിറങ്ങി. എബിവിപിയിൽ വർഗീയതയുടെ നാവുമായി വളർന്ന ധർമേന്ദ്ര പ്രധാൻ ബിജെപിയുടെ നാളത്തെ വൻമരമാകും എന്നായിരുന്നു സംഘപ്രതീക്ഷ. രാജ്യം മുഴുവൻ വിദ്യാർഥി പ്രക്ഷോഭത്തിൽ കത്തുമ്പോഴും മോഹൻ ഭാഗവത് അടക്കമുള്ളവർ പ്രധാനായി കുടപിടിച്ചതിന് ഒരേയൊരു കാരണമേയുള്ളൂ, സംഘത്തിന്റെ ഏറ്റവും നല്ല വിനീത വിധേയൻ എന്നതുമാത്രം.


ഒഡിഷ സ്വദേശിയായ പ്രധാൻ 1995 ൽ എബിവിപിയുടെ ദേശീയ സെക്രട്ടറിയായി. 2000 ൽ ഒഡിഷ നിയമസഭയിൽ. 2002 ൽ ബിജെപി ദേശീയ സെക്രട്ടറിയായി. 2004 ൽ ലോക്‌സഭയിൽ. അതേ വർഷം യുവമോർച്ച ദേശീയ പ്രസിഡന്റായി. 2017 ൽ കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം– പ്രകൃതിവാതകവകുപ്പിന്റെ ചുമതല. 2021 ജൂലൈയിൽ വിദ്യാഭ്യാസ മന്ത്രിയായി. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കലായിരുന്നു ഏൽപ്പിക്കപ്പെട്ട ചുമതല. 2024 ലും വിദ്യാഭ്യാസ മന്ത്രിയായി തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home