പ്ലസ് വൺ അധിക ബാച്ചുകൾ എയ്ഡഡിന് മാത്രം
കൊണ്ടോട്ടിയിൽ യുവജന പ്രതിഷേധം

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ കൊണ്ടോട്ടി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം സലാഹ് ഉദ്ഘാടനംചെയ്യുന്നു
കൊണ്ടോട്ടി
കൊണ്ടോട്ടിയിൽ പ്ലസ് വൺ സീറ്റിന് അധിക ബാച്ചുകൾ അനുവദിച്ചപ്പോൾ സർക്കാർ സ്‌കൂളുകളെ പൂർണമായും അവഗണിച്ചതിനെതിരെ യുവജന, വിദ്യാർഥി പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. കുഞ്ഞാലി സ്‌മാരക മന്ദിര പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ചു. വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന നൂറുകണക്കിന് പേർ അണിനിരന്നു. ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി എം സലാഹ് മാർച്ച് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കൊണ്ടോട്ടി ഏരിയാ സെക്രട്ടറി മർഷാദ് അധ്യക്ഷനായി. എം ശ്രീജിത്ത്, സി പി വിഷ്ണു നരസിംഹൻ, സോന, ആതിര, കെ ടി ജാഫർ, ഒ അർച്ചന, കെ ജിഷ്ണു എന്നിവർ സംസാരിച്ചു.










0 comments