അയോധ്യ ക്ഷേത്രക്കൊള്ള: കണ്ടെത്തിയത് 105 വെട്ടിപ്പുകൾ, പ്രതികൾ വെറും എട്ടുപേര്‍; പരാതിയുമായി മുൻ ഐപിഎസ് ഓഫീസര്‍

ലഖ്നൗ:അയോധ്യ ക്ഷേത്രക്കൊള്ളയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഐപിഎസ് ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ അമിതാഭ് ഠാക്കൂര്‍. കേസിൽ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചു. യുപി ഡിജിപിക്ക് പരാതി നൽകി.
അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേസ് എടുത്തത് വെറും എട്ടുപേര്‍ക്ക് എതിരെയാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ 70 തട്ടിപ്പ് സംഭവങ്ങളും മേൽ നോട്ടം നടത്തിയവരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചകളും കണ്ടെത്തിയിരുന്നു. പിന്നീട് എസ് ഐ ടി അന്വേഷണം തുടങ്ങി. 105 തട്ടിപ്പ് സംഭവങ്ങൾ കണ്ടെത്തി. ഇതിന് പുറമെ ഈ തട്ടിപ്പു സംഘത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും കണ്ടെത്തി. എന്നാൽ ഇവയിൽ ഒന്നിലും തുടര്‍ അന്വേഷണ നടപടി ഉണ്ടായില്ല.
സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, ബാങ്കിങ് സാമ്പത്തിക രേഖകൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോര്‍ടുകൾ എല്ലാം ഉണ്ടായിട്ടും ഈ എട്ടു പേരിൽ തന്നെ കേസ് ഒതുക്കി നിര്‍ത്തി. ഇവരുടെ പേരിൽ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതും.
അന്വേഷണത്തിന്റെ തുടക്കത്തിൽ ഉയര്‍ന്ന തലത്തിൽ തിരിച്ചറിഞ്ഞ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തവാദിത്തം പരിശോധിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം സംശയാസ്പദമാണെന്ന് പരാതിയിൽ ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 193(9) പ്രകാരം കേസിൽ ഉപരി അന്വേഷണം അത്യാവശ്യാമെന്നും ചൂണ്ടികാട്ടി.









0 comments