ad
Deshabhimani

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം; ബംഗ്ലാദേശിൻ്റെ അപേക്ഷ ലഭിച്ചുവെന്ന് കേന്ദ്രം

Sheikh Hasina
വെബ് ഡെസ്ക്

Published on Jul 17, 2026, 09:13 PM | 1 min read

ന്യൂഡൽഹി : ഷെയ്ഖ് ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൻ്റെ അപേക്ഷ ലഭിച്ചതായി വിദേശ കാര്യ മന്ത്രാലയം. നിലവിൽ അപേക്ഷ പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ മറുപടി നൽകിയതായി റിപ്പബ്ലിക് റിപ്പോർട്ട് ചെയ്തു.


ഷെയ്ഖ് ഹസീന വിഷയം ഇന്ത്യയുമായുള്ള ബന്ധത്തിൽ ഒരു തടസ്സമായി മാറരുതെന്നും ഉടൻ മറുപടി പ്രതീക്ഷിക്കുന്നുവെന്നും ബം​ഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് ഇസ്ലാം പറഞ്ഞു. ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ഖ് ഹസീനയെ സംബന്ധിച്ച് ഞങ്ങളുടെ ആവർത്തിച്ചുള്ള ആശയവിനിമയങ്ങൾക്കും കത്തുകൾക്കും ഇന്ത്യ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര മാർഗങ്ങളിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഷെയ്ഖ് ഹസീനയെ തിരിച്ചുകൊണ്ടുവരാൻ സൗകര്യമൊരുക്കാനും ഇന്ത്യ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു, ഷാമ ഒബെയ്ദ് ഇസ്ലാം പറഞ്ഞു.


2024ലാണ് വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ടുപോകേണ്ടി വന്നത്. ഇരുപത് വർഷം ഭരണത്തിലിരുന്നതിന് ശേഷമാണ് നാടുവിടേണ്ടി വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് കഴിഞ്ഞ നവംബറിൽ ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home