കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

നെടുമങ്ങാട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്.പെരിങ്ങമ്മല പഞ്ചായത്തിലെ ദൈവപ്പുര വേലൻകോണം ഷെമി മൻസിലിൽ റംലാ ബീവി(55)ക്കാണ് പരിക്കേറ്റത്.ദൈവപ്പുര വാർഡിലെ നായ്ക്കലി കുഴിയിൽ വെള്ളി രാവിലെ പണിക്ക് പോകുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം.
കാലിനും കൈകൾക്കും ഗുരതരമായി പരിക്കേറ്റ റംലാബീവി നെടുമങ്ങാട് എസ് യു ടി ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments