ad
Deshabhimani

'ഉന്മാദം' ട്രെയിലർ ലോഞ്ച് നാളെ: കൊച്ചി ലുലുമാളിൽ ചാക്കോച്ചനെത്തുന്നു

unmadam movie
വെബ് ഡെസ്ക്

Published on Jul 17, 2026, 09:22 PM | 1 min read

കൊച്ചി: കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലർ ലോഞ്ച് നാളെ. വൈകീട്ട് 6ന് കൊച്ചി ലുലു മാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. കുഞ്ചാക്കോ ബോബൻ തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച വീഡിയോയിലൂടെ ട്രെയിലർ ലോഞ്ചിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചു. ഷാഹി കബീറിന്‍റെ രചനയിൽ കിരൺ ദാസ് ഒരുക്കുന്ന 'ഉന്മാദം' ജൂലൈ 31നാണ് റിലീസിനെത്തുന്നത്.


സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.


ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home