കെസിഎൽ ഫാൻ ലീഗ് തൃശൂരിലേക്ക്; സ്പോർട്ടേക്കർ ഇന്ത്യ സ്പോർട്സ് കോംപ്ലക്സിൽ 18, 19 തീയതികളിൽ മത്സരം

തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി ആരാധകർക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കെസിഎൽ ഫാൻ ലീഗ്' ടൂർണമെന്റിലേക്ക് തൃശൂർ ഒരുങ്ങുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വൻ വിജയത്തിന് ശേഷമാണ് കെസിഎൽ ഫാൻ ലീഗ് തൃശൂരിലേക്ക് എത്തുന്നത്. തൃശ്ശൂരിലെ കുട്ടനെല്ലൂർ സ്പോർട്ടേക്കർ ഇന്ത്യ സ്പോർട്സ് കോംപ്ലക്സിൽ വച്ച് 18, 19 തീയതികളിലാണ് ആവേശകരമായ മത്സരങ്ങൾ അരങ്ങേറുന്നത്.
തൃശൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകൾ മാറ്റുരയ്ക്കുന്ന സോഫ്റ്റ് ടെന്നീസ് ബോൾ ടൂർണമെന്റിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ കായികതാരങ്ങൾക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.
ജില്ലാതലത്തിൽ ചാമ്പ്യന്മാരാകുന്ന ടീം കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിജയികൾ സംസ്ഥാനതലത്തിൽ ഏറ്റുമുട്ടും. സംസ്ഥാനതല ഫൈനലിൽ കിരീടമണിയുന്ന ടീമിന് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാം. മത്സരങ്ങൾക്ക് പുറമെ കാണികൾക്കായി 'വോയിസ് ഓഫ് കെസിഎൽkclfan league ' കമന്ററി മത്സരം, ഫാസ്റ്റ് ബൗളിംഗ് ചലഞ്ച്, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രത്യേക ഗെയിം സോണുകൾ എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.










0 comments