ഡൽഹിയിൽ പ്രതിഷേധം തുടരുന്നു
print edition തിരംഗാ മാർച്ച് ഇന്ന്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ദേശീയ പതാകയേന്തി മാർച്ച് ചെയ്യാൻ സിജെപി. എസ്എഫ്ഐ, ഐസ, എഐഎസ്എഫ് എന്നിവയും പങ്കെടുക്കും. ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകിട്ട് അഞ്ചിനാണ് തിരംഗാ മാർച്ച് പ്രഖ്യാപിച്ചത്. ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റംക എന്നിവർ അറസ്റ്റിലായതിനെത്തുടർന്നാണ് മാർച്ച്.
പ്രതിഷേധം നേരിടാൻ വൻ സന്നാഹമാണ് ഒരുക്കുന്നത്. വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും പൊലീസ് വിന്യാസം ശക്തമാക്കും. രണ്ടു ദിവസത്തേക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടയ്ക്കാനും ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചു.
അതിനിടെ, സിജെപി പ്രതിഷേധം വിലക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. പാലിക ബസാറിൽ കട നടത്തുന്ന അനിൽകുമാർ ഗുപ്തയാണ് പ്രതിഷേധം വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപി ച്ചത്.
ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ കൊണാട്ട് പ്ലേസിൽ വ്യാഴാഴ്ച ദേശീയ പതാകയുമായി മാർച്ച് ചെയ്തു. കനത്ത മഴയിൽ കേന്ദ്രസേനകളും ഡൽഹി പൊലീസും ആക്രമണം അഴിച്ചുവിട്ടു









0 comments