Deshabhimani

ദുരന്തങ്ങൾ മറച്ചുവയ്ക്കുന്നത് അവസാനിപ്പിക്കുക- മാധ്യമസംഘടന

newdelhi
വെബ് ഡെസ്ക്

Published on Feb 17, 2025, 07:58 PM | 1 min read

ന്യൂഡൽഹി: ഡല്‍ഹിയില്‍ തിക്കിലും തിരക്കിലും പെട്ട ജനങ്ങള്‍ മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തക സൗമ്യ രാജിനെ വിലക്കിയ ഡല്‍ഹി പൊലീസിന്‍റെ നടപടിയില്‍ ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് , നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍‍ണലിസ്റ്റ് എന്നി സംഘടനകള്‍ നടുക്കം രേഖപ്പെടുത്തി. മൊളിറ്റിക്സ് ഇന്ത്യ എന്ന പ്രശസ്ത യുട്യൂബ് ചാനലിന് വേണ്ടി വീഡിയോ പകര്‍ത്താനെത്തിയ സൗമ്യക്കെതിരായിരുന്നു അതിക്രമം.


പ്രസ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അത് കാണിക്കുകയും എന്നാല്‍ തുടര്‍ന്ന് ഒരിക്കല്‍ പോലും ഷൂട്ടിം​ഗ് നിര്‍ത്തണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍‍ ഫോണ്‍ പിടിച്ചുവാങ്ങിക്കുകയും തുടര്‍‌ന്ന് റെക്കോര്‍ഡ് ചെയ്തത് മായ്ച്ചുകളയാനും ആവശ്യപ്പെടുകയായിരുന്നു.


സര്‍ക്കാര്‍ വിഭാ​ഗങ്ങള്‍ മാധ്യമങ്ങളുടെയും ജനങ്ങളുടേയും കണ്‍മുന്നില്‍ നിന്നും വിഷയങ്ങള്‍ മറയ്ക്കുന്നതിന് പകരം അവ കൃത്യമായി അറിയിക്കുകയാണ് വേണ്ടതെന്ന് ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് പറഞ്ഞു. വലിയ അപകടത്തിന് ശേഷം എല്ലാ സ്റ്റേഷനുകളില്ലും സുരക്ഷ ഏര്‍പ്പെടുത്തി. സുതാര്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഈ കാലഘട്ടത്തിന്‌റെ ആവശ്യമാണ്. മറിച്ച്, സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന പത്രക്കാരെ ഭീഷണിപ്പെടുത്തുക എന്ന ദുരന്തസമാനമായ തെറ്റല്ല ചെയ്യേണ്ടതെന്നും സംഘടന പറഞ്ഞു



deshabhimani section

Related News

0 comments
Sort by

Home