ad
Deshabhimani

ഡൽഹിക്ക് ശ്വാസം മുട്ടുന്നു, 50 ശതമാനം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

delhi air
വെബ് ഡെസ്ക്

Published on Dec 17, 2025, 05:01 PM | 1 min read

ന്യൂഡൽഹി: വായു മലിനീകരണം മറികടക്കാൻ സാധ്യമാവാതെ പ്രതിസന്ധി തുടരുന്നതിനിടെ  തൊഴിലിടങ്ങളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം കർശനമാക്കി. നിർദേശം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.


തിങ്കളാഴ്ച ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും മോശം വായുനില രേഖപ്പെടുത്തി. രാവിലെ 498 എക്യുഐ 'സിവിയർ പ്ലസ്' വിഭാഗത്തിൽ എത്തിയിരുന്നു.


എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യാഴാഴ്ച (ഡിസംബർ 18) മുതൽ 50% ജീവനക്കാർ നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറണമെന്ന് ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര ബുധനാഴ്ച പറഞ്ഞു.


ബിഎസ്-VI മാനദണ്ഡങ്ങൾക്ക് താഴെയുളളതും ഡൽഹിക്ക് പുറത്തുള്ളതുമായ വാഹനങ്ങളുടെ പ്രവേശനം ഡൽഹി സർക്കാർ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 6 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഫിസിക്കൽ, ഓൺലൈൻ ക്ലാസുകൾ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


മലിനീകരണം നേരിടാനുള്ള നിയന്ത്രണങ്ങൾ കാരണം നിർമ്മാണപ്രവർത്തനങ്ങൾ നിരോധിച്ചിരിക്കയാണ്. രജിസ്റ്റർ ചെയ്ത നിർമ്മാണ തൊഴിലാളികൾക്ക് ഡൽഹി സർക്കാർ 10,000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home