print edition ജെഎൻയു വിദ്യാർഥികളെ തല്ലിച്ചതച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എബിവിപി നീക്കത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാർഥികളെ തല്ലിച്ചതച്ച് ഡൽഹി പൊലീസ്. ശനിയാഴ്‌ച വൈകിട്ട് വസന്ത്‌കുഞ്ജ് പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെ സർവകലാശാല ഗേറ്റിൽ തടയുകയും തല്ലിച്ചതയ്‌ക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള യോഗങ്ങളിലേക്ക് കടന്നുകയറി വിദ്യാർഥികളെ മർദിച്ച എബിവിപിക്കാർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിദ്യാർഥിനികളെ മുടിയിൽ പിടിച്ച് വലിക്കുകയും പുരുഷ പൊലീസുകാരടക്കം മർദിക്കുകയും ചെയ്തു. പരിക്കേറ്റ യൂണിയൻ കൗൺസിലർ അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു.









0 comments