ഓട്ടോറിക്ഷകളിൽ സമരത്തിനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞ് ഡൽഹി പൊലീസ്

ഫോട്ടോ: ദി ഹിന്ദു
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളെ ഡൽഹി പൊലീസ് വഴിയിൽ തടഞ്ഞു. നിസാമുദ്ദീന് സമീപം ഓട്ടോറിക്ഷകളിൽ സമരസ്ഥലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ പൊലീസ് വാഹനങ്ങളിൽനിന്ന് പുറത്തിറക്കി തടയുകയായിരുന്നു.
സമരവേദിയിലേക്ക് ആളുകൾ എത്തുന്നത് തടയാനായാണ് ഈ നീക്കം. വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ എല്ലാം അടച്ചിരുന്നു. മുംബൈ നഗരത്തിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് മുതൽ ഓഗസ്റ്റ് 6 അർദ്ധരാത്രി വരെയാണ് മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി പൊലീസിന് ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) വിദ്യാർഥികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി നൽകി ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കി. എൻ എസ്എ വകുപ്പ് 3, ഉപവകുപ്പ് (2) പ്രകാരമാണ് വ്യക്തികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള ഈ അധികാരം ഡൽഹി പൊലീസ് കമ്മീഷണർക്ക് മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരിക്കുന്നത്.
യാതൊരു നിയമ ബാധ്യകളും ഇല്ലാതെ പൊലീസിന് സമര രംഗത്തുള്ള വിദ്യാർഥികളെയും യുവാക്കളെയും 3 മാസം മുതൽ 12 മാസം വരെ തടങ്കലിൽ വെക്കാനുള്ള നിയമപരമയാ അധികാരം ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.
വീണ്ടും പ്രതിഷേധവുമായെത്തിയാൽ വ്യാജ ലഹരിക്കേസിൽ കുടുക്കുമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ദ്രിയങ്ങൾ പ്രചരിച്ചതോടെ ഇയാളെ സസ്‌പെൻഡ് ചെയ്തു.










0 comments