നിതിൻ രാജിന്റെ മരണം: ഡോ. റാം ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി

ഡോ. റാം, നിതിൻ രാജ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാം പൊലീസിന് മുമ്പാകെ ഹാജരായി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് റാം ഹാജരായത്. കോടതി അനുമതി ലഭിച്ചയുടൻ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കുടകിൽ നിന്ന് റാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.
പ്രതിയെ പിടികൂടുന്നതിൽ പൊലീസ് വീഴ്ച്ച വരുത്തിയതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത ഹൈക്കോടതി, ഇക്കാര്യത്തിൽ എഡിജിപി എച്ച് വെങ്കിടേഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് നിതിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.










0 comments