ad
Deshabhimani

അത്ഭുതകരമായ രക്ഷപ്പെടല്‍, ട്രെക്കിങ്ങിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണ യുവാവ് മരക്കൊമ്പിൽ കുടുങ്ങി; വീഡിയോ വൈറല്‍

pune.
വെബ് ഡെസ്ക്

Published on Jul 23, 2026, 05:04 PM | 1 min read

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ലോണോവാലയിൽ ട്രെക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ യുവാവ് മരക്കൊമ്പിൽ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.


സുഹൃത്തുക്കൾക്കൊപ്പം ലോണാവാലയിലെ ഒരു ട്രെക്കിങ് പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് യുവാവ് കാൽവഴുതി കൊക്കയിലേക്ക് വീണത്. ഭാഗ്യവശാൽ താഴേക്ക് വീഴുന്നതിനിടെ ഒരു മരത്തിൻറെ കൊമ്പിൽ കാൽ കുടുങ്ങി. എന്നാൽ കനത്ത മഴ പെയ്തത് കാരണം യുവാവിന് അവിടെ നിന്നും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നുവെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.


സുരക്ഷാ കയറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഏറെ ശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. മഴയും വഴുക്കലുള്ള പാറകളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു. രക്ഷപ്പെടുത്തിയ ഉടൻ തന്നെ യുവാവിനെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home