ad
Deshabhimani

മധ്യപ്രദേശിൽ യുവാവ് കുത്തേറ്റ് മരിച്ചു

stabbed

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 23, 2026, 04:55 PM | 1 min read

ജബൽപൂർ : സഹഗ്രാമവാസിയുമായുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വെൽഡിംഗ് തൊഴിലാളിയായ നമാമി പട്ടേൽ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി ഭക്ഷണത്തിന് ശേഷം വീടിന് പുറത്തിരിക്കുകയായിരുന്ന നമാമി പട്ടേലും പ്രദേശവാസിയായ ഘൻശ്യാം കേവതും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഘൻശ്യാം ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.


സംഭവത്തിന് ശേഷം 108 ആംബുലൻസ് സർവീസിലും 112 എമർജൻസി റെസ്‌പോൺസ് സർവീസിലും പലതവണ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അവിടെയുണ്ടായിരുന്ന ആംബുലൻസ് കേടായതിനെ തുടർന്ന് വീണ്ടും സ്വകാര്യ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വന്നു. കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home