print edition പ്രധാനമന്ത്രിക്ക് എതിരായ പോസ്‌റ്റുകൾ നീക്കണമെന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന പോസ്‌റ്റുകൾ നീക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശവുമായി ഡൽഹി പൊലീസ്. ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന നിരവധി പോസ്‌റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അടിയന്തരമായി ഇതെല്ലാം നീക്കാൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയതായും ഉന്നത പൊലീസ് വൃത്തങ്ങൾ പ്രതികരിച്ചു.
ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്‌റ്റുകൾ പൊലീസ് കർശനമായി പരിശോധിക്കുന്നുണ്ട്. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 450ഓളം സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീപ് ഫേക്ക്, എഐ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അവകാശപ്പെട്ടു. ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. മോദിക്ക് എതിരായ വിമർശങ്ങൾ തെരഞ്ഞുപിടിച്ച് നീക്കാനുള്ള പൊലീസ് നടപടി സെൻസറിങ്ങിന് തുല്യമാണെന്ന ആക്ഷേപമുയർന്നു.










0 comments