ad
Deshabhimani

വേട്ടയാടാൻ ഉറച്ച് കേന്ദ്രം; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവർക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

Delhi Police

Photo: ANI

വെബ് ഡെസ്ക്

Published on Jul 29, 2026, 11:33 AM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിയ വാക്കുകൾ ലംഘിച്ച് വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികൾ കടുപ്പിക്കുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നതിന് പിന്നാലെ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും പോസ്റ്റിട്ടവർക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു.


അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസിന്റെ നോട്ടീസ്. വിദ്യാർഥികൾക്കൊപ്പം ചില ന്യൂസ് പോർ‌ട്ടലുകൾക്കും ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. പ്രതിഷേധങ്ങളെക്കുറിച്ച് വ്യാജ കഥകളും ഡീപ് ഫേക്ക് വീഡിയോകളും പ്രചരിപ്പിച്ച, പാകിസ്താനുമായി ബന്ധമുള്ള 400-ലധികം സോഷ്യൽ മീഡിയ ഹാൻഡിലുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം.


പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെയുള്ള അധിക്ഷേപകരമായ പോസ്റ്റ്, വീഡിയോ പ്ലാറ്റ്ഫോമിൽനിന്ന് ഉടനടി നീക്കംചെയ്യുക. ഉള്ളടക്കം പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ മുഴുവൻ വിശദാംശങ്ങളും, അതായത് പൂർണമായ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ലോഗിൻ/ലോഗ്ഔട്ട് വിശദാംശങ്ങൾ തീയതിയും സമയവും സഹിതം നൽകുക. അന്വേഷണത്തിന് സഹായിക്കുന്ന മറ്റേതെങ്കിലും പ്രസക്തമായ വിവരങ്ങൾ പങ്കുവെക്കുക. അധിക്ഷേപകരമായ പോസ്റ്റ്/വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാവിയിലെ അന്വേഷണത്തിനായി സംരക്ഷിക്കുക. ഭാരതീയ സാക്ഷ്യ അധിനിയമം (BSA) സെക്ഷൻ 63(4) പ്രകാരമുള്ള തെളിവുകൾ നൽകുക ഇതൊക്കെയാണ് ഡൽഹി പൊലീസ് നോട്ടീസിൽ നൽകിയിരിക്കുന്ന നിർദേശം.


ഡൽഹി പൊലീസിന്റെ സൈബർ, സോഷ്യൽ മീഡിയ മോണിറ്ററിങ് ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയാൽ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നത് തുടരുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ മുന്നറിയിപ്പുമായി സിജെപി രം​ഗത്ത് വന്നിരുന്നു.


സർക്കാർ നൽകിയ വാക്കുകൾ ലംഘിക്കുകയാണെന്നും അത് തുടർന്നാല്‍ വീണ്ടും പ്രക്ഷോഭത്തിന് എത്തുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരക്കാർക്കെതിരെ ഡൽഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ ഈ വാക്കുകളുടെ പൂർണ ലംഘനമാണ് നടന്നുവരുന്നത്. വിദ്യാർഥികൾക്കെതിരെ കേസെ‌ടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് മോദിക്കെതിരെ പോസ്റ്റിട്ടവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home