ad
Deshabhimani

സെലൻസ്കി- നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകരാഷ്ട്രീയം

trump netanyahu Zelensky

trump netanyahu Zelensky

വെബ് ഡെസ്ക്

Published on Jul 29, 2026, 12:38 PM | 1 min read


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കിയുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വാഷിങ്ടണിൽ നടത്തുന്ന കൂടിക്കാഴ്ച ലോക രാഷ്ട്രീയ നയതന്ത്ര രം​ഗങ്ങളിൽ കൗതുകകരമാകുന്നു. അടുത്തിടെ അന്തരിച്ച യുഎസ് സെനറ്ററും ഇരു രാജ്യങ്ങളുടെയും ശക്തനായ പിന്തുണക്കാരനുമായിരുന്ന ലിൻഡ്സി ഗ്രഹാമിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇരുനേതാക്കളും യുഎസിൽ എത്തിയിട്ടുണ്ട്. ഇവരുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടികാഴ്ച നടത്തുന്നതായാണ് റിപ്പോര്‍ടുകൾ.


രണ്ടു യുദ്ധങ്ങളും ഗാസയിലെ അധിനിവേശവും ഈ ചര്‍ച്ചകളിൽ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഇതോടൊപ്പം ലോക വിപണിയിലെ ഇന്ധന പ്രതിസന്ധിയിലും ഈ യുദ്ധങ്ങൾ കാരണമാണ്.


അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഈ അമേരിക്കൻ സന്ദർശനത്തോടെ വേഗത കൂടുമോ എന്നാണ് ഇനി അറിയേണ്ടത്. ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ തുടക്കത്തിൽ ട്രംപും സെലെൻസ്കിയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നാട് അത് മാറുകയും യുദ്ധം അവസാനിപ്പിക്കാൻ താൻ നടത്തുന്ന ശ്രമങ്ങൾക്ക് നോബേൽ സമ്മാനം ലഭിക്കണമെന്ന അവകാശവാദവും ട്രംപ് മുൻപ് ഉന്നയിച്ചിരുന്നു.


ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ട്രംപും നെതന്യാഹുവു തമ്മിൽ അടുത്തിടെ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. അതിനിശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇരുവരും നേരിൽ സംസാരിക്കുന്നത്.


നിർണായക നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും മിഡിൽ ഈസ്റ്റിൽ സൈനിക നീക്കങ്ങൾ ശക്തമാണ്. അമേരിക്കയുടെ പുതിയ സമാധാന ശ്രമങ്ങൾ റഷ്യയും ഇറാനും എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ ആഗോള രാഷ്ട്രീയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home