പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം: ഇന്തോനേഷ്യയെ 13-1ന് തകർത്തു

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് മികച്ച തുടക്കം. പൂൾ എ മത്സരത്തിൽ ഇന്തോനേഷ്യയെ 13-1ന് തകർത്തു. നാല് ഗോളുകൾ നേടി ദിൽപ്രീത് സിങ് മത്സരത്തിലെ താരമായി. അഞ്ചാം മിനിറ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ചുകൊണ്ട് ഷിലാനന്ദ് ലക്ര മത്സരത്തിന് മികച്ച തുടക്കം നൽകി. തുടർന്ന് ദിൽപ്രീത് സിങ്ങാണ് ടീമിൻ്റെ മുന്നേറ്റത്തിന് വേഗത പകർന്നത്.
ആദ്യ ക്വാർട്ടർ മുതൽക്കേ ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഹർമൻപ്രീത് സിങ്ങിന്റെ ഡ്രാഗ്-ഫ്ലിക്ക് ഇന്തോനേഷ്യ പ്രതിരോധിച്ചെങ്കിലും തുടർന്ന് ഷിലാനന്ദ് ലക്ര ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടി. പിന്നീട് അഭിഷേക്, ദിൽപ്രീത് സിങ്, രജീന്ദർ സിങ്, മൻദീപ് സിങ്, ഹർമൻപ്രീത്, എന്നിവരും ഇന്ത്യയ്ക്കായി ഗോൾ നേടി. ഔലിയ അക്ബർ അൽ അർധി ഇന്തോനേഷ്യയ്ക്കായി ഒരു ഗോൾ നേടി.









0 comments