print edition ജന്തർമന്തറിലെ പൊലീസ് നിരീക്ഷണത്തിനെതിരെ ഹർജി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ നടക്കുന്ന സമരത്തെ നിരീക്ഷിക്കുന്ന പൊലീസ് നടപടിയെ ചോദ്യംചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷാണ് അഭിഭാഷകരായ കെ ആർ സുഭാഷ് ചന്ദ്രൻ, കെ പി അനിരുദ്ധ് എന്നിവർ മുഖേന ഹർജി സമർപ്പിച്ചത്. കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസ് കമീഷണറെയും എതിർകക്ഷികളാക്കി.
പൊലീസ് പ്രതിഷേധക്കാരുടെ സ്വകാര്യത മാനിക്കാതെ ചിത്രങ്ങളും വീഡിയോകളുമെടുക്കുന്നു. അവ രക്ഷിതാക്കൾക്കും അധ്യാപകർക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. കനത്ത മഴയത്ത് നനഞ്ഞ വസ്ത്രങ്ങളുമായി നിൽക്കേണ്ടിവന്ന സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് പകർത്തുന്നു. ജന്തർമന്തറിലെ കൂട്ട നിരീക്ഷണം അടിയന്തിരമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ഹർജി ആവശ്യപ്പെടുന്നു.










0 comments