ad
Deshabhimani

'ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു'; ഐശ്വര്യ റായ് ഹൈക്കോടതിയിൽ

aishwarya rai
വെബ് ഡെസ്ക്

Published on Sep 09, 2025, 12:11 PM | 1 min read

ന്യൂഡൽഹി: അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.


ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. കേസ് 2026 ജനുവരി 15 ലേക്ക് മാറ്റി. റായിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സന്ദീപ് സേഥി കോടതിയിൽ ഹാജരായി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home