Deshabhimani

ലുക്കാക്കു ബൂട്ടഴിച്ചു: അന്താരാഷ്ട്ര മത്സരത്തിൽ നിന്നും വിരമിച്ചു

lukaku
വെബ് ഡെസ്ക്

Published on Nov 16, 2026, 06:30 PM | 1 min read

ബ്രസൽ: ബെൽജിയം സൂപ്പർ താരം റൊമേലു ലുക്കാക്കു അന്താരാഷ്ട്ര മത്സരങ്ങളിൽ‌നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്ബോളിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചെന്ന് ലുക്കാക്കു ആരാധകരോടായി പറഞ്ഞു. 2010ലാണ് ലുക്കാക്കു ബെൽജിയം അന്താരാഷ്ട്ര ടീമിൽ ആദ്യമായി കളിക്കുന്നത്. നിലവിൽ ഏറ്റവുമധികം ​ഗോൾ നേടുന്ന ബെൽ‌ജിയം താരം കൂടിയാണ് അദ്ദേഹം. 135 ​ മത്സരത്തിൽ നിന്നും 94 ​ഗോളാണ് ലുക്കാക്കു നേടിയത്.


സുനിൽ ഛേത്രി, അലി ദായി, ലയണൽ മെസ്സി എന്നിവർക്കും, 146 ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും പിന്നിൽ പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ എക്കാലത്തെയും ഉയർന്ന അഞ്ചാമത്തെ ഗോൾവേട്ടക്കാരനാണ് അദ്ദേഹം. നാല് ലോകകപ്പുകളിലായി എട്ട് ഗോളുകളാണ് ലുക്കാക്കു നേടിയത്. ഈ വർഷത്തെ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ നേടിയവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലായി ആകെ ആറ് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home